KERALA
ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ആറു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപ്പുരയില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ആറു പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം. അപകടത്തെ തുടര്‍ന്ന് ബസ് കാത്തിരുപ്പ് കേന്ദ്രം തകര്‍ന്നു വീണു.
കാത്തിരുപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ല. പങ്കാവ്- നെടുമണ്‍കാവ് ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.