Crime
ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവായ ഷെരീഫാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
ഷെരീഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും. കോൺഗ്രസ് പ്രവർത്തകനായ വൈറ്റില ഭഗത് സിംഗ് നഗറിൽ പേരേപ്പിള്ളി വീട്ടിൽ പി ജെ ജോസഫാണ് നേരത്തെ പിടിയിലായത്.ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ജോസഫിന്റെ ജാമ്യഹർജി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.