Connect with us

KERALA

മുല്ലപ്പെരിയാറിൽ ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചു

Published

on

തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് കൺസർവേറ്ററുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കുന്നത്. അസാധാരണ നടപടിയാണ് ഉണ്ടായത്. അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. ജലവിഭവവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണ് തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോരെന്നും മന്ത്രി പറഞ്ഞു.

Continue Reading