Connect with us

KERALA

മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത്

Published

on


തിരുവനന്തപുരം .മുല്ലപ്പെരിയാറിലെ മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത്. സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധന നടന്നത് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാനപ്രകാരമാണ്.

ജൂൺ 11ന് കേരള-തമിഴ്‌നാട് വനം ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. ബേബി ഡാം ബലപ്പെടുത്തലിനെ പരിശോധനയിൽ കേരളം എതിർത്തില്ല. 15 മരങ്ങൾ മുറിച്ചുനീക്കണമെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർ നടപടിക്കായി മരം മുറിക്കൽ അനുമതി തേടി ഓൺലൈൻ അപേക്ഷയും നൽകി.

കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്.

സംഭവം വിവാദമായതോടെ നിലവിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. ഉത്തരവ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.

Continue Reading