Connect with us

HEALTH

മഹാരാഷട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക്. മരണ സംഖ്യ 33000 കടന്നു

Published

on


മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18390 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1247770 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 392 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 33407 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 20206 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 936554 ആയി ഉയര്‍ന്നു. നിലവില്‍ 2742410 ആക്ടീവ് കേസുകളാണ് ഉള്ളത്.

ഡല്‍ഹിയില്‍ പുതുതായി 3816 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 253075 ആയി ഉയര്‍ന്നു. 37 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5051 ആയി ഉയര്‍ന്നു. നിലവില്‍ 31623 ആക്ടീവ് കേസുകളാണ് ഉള്ളത്.

Continue Reading