NATIONAL
മുംബൈയില്‍ വെള്ളപ്പൊക്കം. 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

മുബൈ: ഇന്നലെ രാത്രി മുഴുവന്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ വെള്ളപ്പൊക്കം. നഗരത്തില്‍ മിക്ക ഭാഗങ്ങളിലെയും ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയുടെ പറിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 150 -200 മില്ലിമീറ്റര്‍ മഴ ആണ് ലഭിച്ചത്. നഗരത്തിലെ പ്രധാന റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. കോവിഡ് ബാധയുടെ പശ്ചാത്തല്ത്തില്‍ നഗരത്തിലെ വെള്ളപ്പൊക്കം കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളം കയറിയതോടെ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.