KERALA
മുല്ലപ്പെരിയാർ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ ചെലവഴിച്ചത് 6,34,39,549 രൂപ

കൊച്ചി: ബേബി ഡാം മരം മുറിയിലടക്കം മുല്ലപ്പെരിയാർ വിഷയത്തിൽ ത്രിശങ്കുവിലായ സംസ്ഥാന സർക്കാർ 2009 മുതൽ കഴിഞ്ഞ ആഗസ്റ്റ് 31 വരെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ ചെലവഴിച്ചത് 6,34,39,549 രൂപ. ഇതിൽ കൂടുതലും വക്കീൽഫീസാണ്. 5,03,08,253 കോടി രൂപ.
വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വക്കീൽ ഫീസിനത്തിൽ കുടിശികയൊന്നുമില്ല. 2009 മേയ് 14 മുതലാണ് ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് ഫീസുകളടക്കം നൽകിത്തുടങ്ങിയത്. എന്നിട്ടും, അനുകൂലവിധി നേടിയെടുത്തത് തമിഴ്നാടാണെന്നത് മറ്റൊരു വിരോ ദാ ഭാസം .
മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ ഉൾപ്പെടെ 10 പേരാണ് സുപ്രീംകോടതിയിൽ കിൽ . ഫീസിൽ മുന്നിൽ ഹരീഷ് സാൽവേ തന്നെ. 1,82,71,350 രൂപ. ജി. പ്രകാശ്, മോഹൻ വി. കട്ടാക്കി, രാജീവ് ധവാൻ, അപരാജിത സിംഗ്, പി. ഗിരി, രമേഷ് ബാബു, പി.വി. റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത എന്നിവരാണ് മറ്റ് അഭിഭാഷകർ.