KERALA
പോലീസ് ഹെലികോപ്ടറിന്റെ പേരില്‍ സര്‍ക്കാര്‍ വെള്ളത്തിലാക്കിയ ത് കോടികള്‍

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനക്ക് ഉപയോഗിക്കാന്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍. ആറ് മാസത്തിനുള്ളില്‍ അഞ്ച് തവണത്തേയ്ക്ക് മാത്രം പറത്തിയിട്ടുള്ള ഹെലിക്കോപ്ടറിന് 10 കോടിയാണ് വാടകയായി നല്‍കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത.് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹാന്‍സില്‍ നിന്നാണ് സംസ്ഥാനം ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഇതിലും കുറഞ്ഞ വാടകക്ക് മറ്റ് കമ്പനികള്‍ ഹെലികോപ്ടര്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പവന്‍ഹാന്‍സുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇത്രയും തുക ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എന്ന പേരില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വാടകയിനത്തിലുള്ള ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഹെലിക്കോപ്ടര്‍ എത്തിയത്. ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് വാടക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ദല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറുനൂറ് രൂപ ഹെലിക്കോപ്ടര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കേണ്ടി . ഹെലിക്കോപ്ടര്‍ വന്നതിന് ശേഷം അഞ്ച് പ്രാവശ്യം മാത്രമാണ് പറന്നിട്ടുള്ളത്. എന്നാല്‍ പെട്ടിമുടി ഉള്‍പ്പടെയുള്ള ദുരന്തം ഉണ്ടായപ്പോള്‍ ഹെലിക്കോപ്ടര്‍ കൊണ്ട് യാതോരു പ്രയോജനം ഉണ്ടായില്ല. പോലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികള്‍ സാമ്പത്തിക പ്രയാസം മൂലം നിര്‍ത്തി വെച്ചപ്പോഴാണ് ഇത്തരത്തില്‍ വാടക നല്‍കി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നത.്