Crime
പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒൻപതുമണിയോടെ പാലക്കാട്ടായിരുന്നു സംഭവം. സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.