Connect with us

Crime

പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചതായി പരാതി

Published

on

മുംബൈ മഹാരാഷ്ട്രയിലെ ബീഡിൽ പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചു. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ പീഡിപ്പിച്ചത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്.  പരാതിയെ തുടർന്ന് പോക്സോ കേസ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നു പേരെ അറസ്റ്റ് ചെയ്‌തു.
എട്ടു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ, ഭർത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താൻ തുടങ്ങിയതോടെ, തിരികെ പിതാവിനരികിലേക്ക് മടങ്ങി പോയെങ്കിലും വീട്ടിൽ കയറ്റിയില്ല. തുടർന്ന്, ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് കുട്ടി ജീവിച്ചിരുന്നത്. ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. പരാതിയുമായി പലവട്ടം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും അവർ കേസെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് പുതിയൊരുദ്യോഗസ്ഥൻ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Continue Reading