Connect with us

KERALA

മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

Published

on

കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം .കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിൽ 1.99 തീവ്രതയാണ് രേഖപ്പെടുത്തിയത്. മീനച്ചിൽ ഭാഗത്താണ് ഭൂചലന പ്രഭവ കേന്ദ്രം.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പാലാ, ഇടമറ്റം, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് എന്നീ മേഖലകളിൽ മുഴക്കം അനുഭവപ്പെട്ടത്. സംഭവ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ഇക്കാര്യത്തിൽ ജിയോളജി വകുപ്പ് പരിശോധന തുടങ്ങി. അതേസമയം വരും മണിക്കൂറുകളിലും തുടർ ചലനങ്ങൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Continue Reading