Connect with us

KERALA

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് കോൺഗ്രസിൽ തന്നെ പരിഹാരമാകുമെന്ന് ഉമ്മൻ ചാണ്ടി

Published

on

ന്യൂഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് കോൺഗ്രസിൽ തന്നെ പരിഹാരമാകുമെന്ന് സോണിയ ഗാന്ധിയെ കണ്ട ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു.പാർട്ടി ദേശീയതലത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാൽ അത് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിലേയും കാര്യങ്ങൾ സോണിയാഗാന്ധിയോട് സംസാരിച്ചോയെന്ന ചോദ്യത്തിന് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ഇക്കാര്യം ആവർത്തിച്ച് ചോദിച്ചെങ്കിലും പറയാവുന്നത്ര കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പറയേണ്ട കാര്യങ്ങളെല്ലാം പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുനഃസംഘടന നിർത്തിവെക്കണമെന്ന അഭിപ്രായമാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന പ്രതികരണം നൽകി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

Continue Reading