Connect with us

Crime

കുഞ്ഞിനെ അനുപമ ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു

Published

on

തിരുവനന്തപുരം∙ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ കുഞ്ഞിനെ അനുപമ ക്ക് നൽകാൻ  വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടു.. ജഡ്ജിയുടെ നിർദ്ദേശപ്രകാരം കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു തുടർന്നാണ്  കുഞ്ഞിനെ അനുപമയ്ക്കു വിട്ടുനൽകുന്നതിൽ കോടതിയുടെ ഉത്തരവ് ഉണ്ടായത്. ജഡ്ജിയുടെ ചേംബറിലാണ് കുഞ്ഞിനെ എത്തിച്ചത്. സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തിയിരുന്നു . നടപടികൾക്കു മുന്നോടിയായി ശിശുക്ഷേമ സമിതിയിൽ നിന്ന് കോടതി വിശദാംശങ്ങൾ തേടിയിരുന്നു. അനുപമയും അജിത്തും കോടതിയിൽ എത്തി കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി സമർപ്പിച്ചതോടെയാണ് നടപടികൾക്കു തുടക്കമായത്. 

Continue Reading