Crime
മോഫിയയുടെ ആത്മഹത്യ കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയും തുറന്നുകാട്ടുന്നുവെന്ന് സി.പി.ഐമുഖപത്രം

തിരുവനനന്തപുരം :മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്‌പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ലെന്ന് സിപിഐ മുഖപത്രം. ഇയാൾക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയും തുറന്നുകാട്ടുന്നുവെന്നും സി.പി.ഐമുഖപത്രം വിമർശിച്ചു.
വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ അനുവദിക്കരുതെന്നും മുഖപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട അപഭ്രംശങ്ങൾ സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നത് ഖേദകരമാണ്. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലുണ്ട്. നിയമവാഴ്ചയെയും സുരക്ഷിതത്വത്തെയും പറ്റി പൗരസമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്നും നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.