HEALTH
സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.
ബാംഗ്ലൂരില്‍ നിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായിരുന്നു.
നാല് മാസത്തിനുശേഷമാണ് സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് കണ്ടെത്തിയത്.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ പറഞ്ഞു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ജൂലൈ എട്ടിന് തിരുവനന്തപുരം ജില്ലയില്‍ സിക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.