Connect with us

Education

വാക്സിന്‍ എടുക്കാത്ത അധ്യാപകർ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് മന്ത്രി

Published

on

തലശ്ശേരി : സ്‌കൂള്‍ തുറന്നിട്ടും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും.

വാക്സിന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അതിന്റെ തെളിവ് ഹാജരാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ കാരണം ഒരു ദുരന്തം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ ഇന്നലെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്‌സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.

Continue Reading