Crime
തലശ്ശേരിയിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ കേസ്

തലശേരി: തലശ്ശേരിയിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ കേസ് . കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെ ടി ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നഗരത്തിൽ നടന്ന റാലിയിലാണ് മതസ്പർദ്ദ വളർത്തുന്ന മുദ്രാവാക്യം വിളിച്ചത്.
കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി തലശേരി നഗരത്തിൽ നടന്ന റാലിക്കിടെയാണ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. അബ് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെ ബാങ്ക് വിളികൾ കേൾക്കില്ല എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യം. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉടനീളം ഉയർന്നിരുന്നു. ഇതിനെതിരെ ഐ പി സി 153 ( A ) മത സ്പർദ്ദ വളർത്തൽ കലാപ ആഹ്യാനം എന്നീ വകുപ്പുകളിലാണ് തലശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയാണ് കേസ്. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്ഐയും മുസ്ലീം ലീഗും എസ്ഡിപിഐയും എസി പി ക്ക് പരാതി നല്‍കിയട്ടുണ്ട്.