Education
സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക , അനധ്യാപകരെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എൽപി,യുപി,ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സിന്‍ എടുക്കാത്തത്. അനധ്യാപകർ 189 പേർ. ഹയർസെക്കൻഡറി തലത്തിൽ 1255 അധ്യാപകർ വാക്സിന്‍ എടുത്തില്ല അനധ്യാപകർ 200. മലപ്പുറം ജില്ലയിലാണ് വാക്സീൻ എടുക്കാത്തവർ ഏറ്റവും കൂടുതൽ (201). പിന്നാലെ കോഴിക്കോടാണ് (151). ഹൈസ്കൂള്‍, യുപി, എൽപി എന്നീ അധ്യാപകരിൽ 1,066 പേരാണ് വാക്സീൻ സ്വീകരിക്കാത്തത്. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകർ വാക്സിൻ എടുത്തില്ല. അനധ്യാപകർ എല്ലാവരും വാക്സിൻ എടുത്തു. വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്നു ശിവൻകുട്ടി പറഞ്ഞു.ഇവരോട് വിശദീകരണം ചോദിച്ചു.വാക്സിനെടുക്കാതെ സ്കൂളിൽ വരരുതെന്ന് സർക്കാർ നിർദേശം നൽകി. അത് അധ്യാപക, അനധ്യാപകർ അംഗീകരിച്ചു. രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വർധിച്ചതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. അതിനുശേഷം വാക്സീൻ എടുക്കാത്ത അധ്യാപകരെക്കുറിച്ചുള്ള ചർച്ച മാധ്യമങ്ങളില്‍ നടന്നു.ഇതിനിടെ ചിലർ വാക്സിൻ എടുത്തു. തുടർന്നാണ് പട്ടിക പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. വാക്സിനെടുത്തില്ലെങ്കിൽ എല്ലാ ആഴ്ചയിലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.