HEALTH
കോഴിക്കോട് ഒമി ക്രോൺ സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് ഒമി ക്രോൺ സംശയത്തെ തുടർന്ന് യു.കെയിൽ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. നവംബർ 21 ന് ആണ് അദ്ദേഹം നാട്ടിലെത്തിയത്. 26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗിയുടെ അമ്മയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങൾ ഇതുവരെയും കാണിച്ചിട്ടില്ല.
കൊവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മാറാത്തതിനെ തുടർന്നാണ് ജനിതക ശ്രേണീകരണത്തിന് അയച്ചത്. ഇതിന്റെ ഫലം ഉടൻ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. നാല് ജില്ലകളിൽ ഈ രോഗിക്ക് സമ്പർക്കമുണ്ട്. അദ്ദേഹവുമായി ഇടപെട്ടവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിൽ അയച്ചിട്ടുണ്ട്.