KERALA
സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി

തിരുവനന്തപുരം∙ സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ ചുമതലയേറ്റു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും ഉണ്ടാക്കിയ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുനിൽക്കല്‍. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനായിരുന്നു. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു.ഇത് പാർട്ടി അംഗീകരിച്ചു. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അനുവദിക്കുകയായിരുന്നെന്നു പാർട്ടി വിശദീകരിച്ചു.