HEALTH
കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവി ഡ് . മാർക്കറ്റ് ഉടൻ അടക്കും

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്.
നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിലാണ് കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.