Connect with us

HEALTH

കോവിഡ് വ്യാപനം: ലുലു മാള്‍ അടച്ചു

Published

on


കൊച്ചി: ഇടപ്പള്ളി ലുലു മാള്‍ അടച്ചു. കൊറോണയെ തുടര്‍ന്ന് ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ലുലു പൂര്‍ണമായും അടച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇന്നലെ മാത്രം 406 കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ 25 ഡിവിഷന്‍, വാര്‍ഡ് മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading