Crime
കൊല്ലം കൊട്ടിയത്തെ റംസിയുടെ മരണം; അന്വേഷണം എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്

കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറി കൊണ്ടുളള ഉത്തരവ് ഡി.ജി.പി പുറത്തിറക്കി.നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസില്‍ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണചുമതല നല്‍കിയിരുന്നത്.
കേസില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണം.നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലുംഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്പുളള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണില്‍ സംസാരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് ക്രൈബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.