Connect with us

KERALA

തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു

Published

on

വടകര :തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്. അടുക്കള ഭാഗത്തെ സൺഷേഡിന്റെ നിർമാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാർപ്പ് പതിച്ചത്. ജിതിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Continue Reading