Connect with us

Crime

തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒമ്പത് പേർക്കെതിരേ കേസ്

Published

on

കണ്ണൂർ: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താത്ക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്ത്രർ ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവെക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എഫ്ഐആർ കൈമാറുമെന്ന് ചക്കരക്കൽ പോലീസ് പറഞ്ഞു.പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടിയുണ്ട്.

Continue Reading