KERALA
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജും ബിനീഷ് കോടിയേരിയും ചേർന്ന് വക്കീൽ ഓഫീസ് ആരംഭിച്ചു

കൊച്ചി : രാഷ്ട്രീയപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നു ഞങ്ങൾ ഒരുമിച്ച് നടത്തുന്ന ഓഫീസിനെ സംബന്ധിച്ച് ധാരാളം ആളുകൾ അഭിപ്രായം ചോദിച്ചിരുന്നുെ വെന്നുംകഴിഞ്ഞ 23 വർഷമായി ഞങ്ങൾക്കിടയിലുള്ള സൗഹൃദത്തെ ഒരിക്കലും രാഷ്ട്രീയം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് കോട്ടയം ജില്ലാപഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗവും പി.സി ജോർജിന്‍റെ മകനുമായ ഷോൺ ജോർജ്. ബിനീഷ് കോടിയേരിക്കൊപ്പം വക്കീൽഓഫീസ് തുറന്നതിന് ശേഷമാണ് ഷോണിന്‍റെ ഈ പ്രതികരണം.
ദീർഘകാലമായി മനസ്സിൽ കൊണ്ടു നടന്ന ഞങ്ങളുടെ ഒരു വലിയ ആഗ്രഹം സഫലമായി. 2006 -ൽ ഒരുമിച്ച് പഠിച്ചു പാസായ ഞാനും പ്രിയ സുഹൃത്തുക്കളായ ബിനീഷ് കോടിയേരിയും, നിനു മോഹൻദാസും ഒരുമിച്ച് എറണാകുളത്ത് ഇന്നലെ ഒരു ലീഗൽ ഓഫീസുമായി ചേർന്ന് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞു.
രാഷ്ട്രീയപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നു ഞങ്ങൾ ഒരുമിച്ച് നടത്തുന്ന ഓഫീസിനെ സംബന്ധിച്ച് ധാരാളം ആളുകൾ അഭിപ്രായം ചോദിച്ചിരുന്നു. കഴിഞ്ഞ 23 വർഷമായി ഞങ്ങൾക്കിടയിലുള്ള സൗഹൃദത്തെ ഒരിക്കലും രാഷ്ട്രീയം തടസ്സപ്പെടുത്തിയിട്ടില്ല. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും പ്രസ്ഥാനത്തോടും എന്റെ സമൂഹത്തോടുമുള്ള കടമകൾ നിർവ്വഹിച്ചു കൊണ്ട് തന്നെ നല്ല രീതിയിൽ ഈ ഓഫീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പ്രൊഫഷൻ എന്നതിനപ്പുറത്ത് സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ജനങ്ങൾക്കൊപ്പം നിന്നു കൊണ്ട് ജനകീയ വിഷയങ്ങളിൽ ഇടപെട്ട് സാധാരണക്കാരന് നിയമവും, നീതിയും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കണം എന്നാണ് ഞാൻ പഠിച്ചതും,എന്നെ പഠിപ്പിച്ചതും.
ഏതു സമയത്തും ഒരു വിളിപ്പാടകലെ കഴിഞ്ഞ കാലങ്ങളിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ ഞാൻ ഉണ്ടാകും. ഒരു വലിയ അഭിഭാഷക സുഹൃത്ത് നിരയുടെ പിൻബലത്തിലും വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന നിരവധി ഓഫീസുകളുമായി ബന്ധപ്പെട്ടുമാണ് ഞങ്ങളുടെ ഓഫീസ് പ്രവർത്തിക്കുക . ആഴ്ചയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ എറണാകുളത്തും ബാക്കി ദിവസങ്ങളിൽ ഈരാറ്റുപേട്ടയിലുമായി പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.