KERALA
കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്നും നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി.ഡി സതീശൻ

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനത്തിൽ സമ്മർദത്തിനു വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്നും ഗവർണറുടെ നടപടി തെറ്റാണെന്നും നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കേരള പൊലീസിൽ ആർഎസ്എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനത്തിനായി തന്നെ സമ്മർദത്തിലാക്കി ഒപ്പിടുവിക്കുകയായിരുന്നുവെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു വി.ഡി. സതീശൻ .
.