Connect with us

Crime

പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

Published

on

പാലക്കാട്: വടക്കാഞ്ചേരി പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം വീട്ടിൽ ശിവന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി ജെ പി- ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ശിവന്‍റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. പരിക്ക് അതീവ ഗുരുതരമല്ല. ബി.ജെ.പി പ്രവർത്തകർ ഉൾപ്പെട‌ുന്ന ചില കേസുകളിലെ സാക്ഷിയാണ് ശിവൻ. അതിനാൽ ശിവനെ വധിക്കാനാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Continue Reading