Connect with us

Education

വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചു

Published

on

കൊച്ചി: വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചു. നിയമനം സംബന്ധിച്ച ഹരജി തള്ളുകയായിരുന്നു. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം നേരത്തെ  കേട്ടിരുന്നു. തുടർന്നാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. 60 വയസ് പിന്നിട്ട ഒരാൾക്ക് പുനർ നിയമനം പാടില്ലെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളി. നിയമനം സംബന്ധിച്ച് ഗവർണർ കോടതിക്ക് കൈമാറിയ അനുകൂല റിപ്പോർട്ടും വിധിയെ സ്വാധീനിച്ചു.

2017 നവംബർ മുതൽ 2021 നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാതോടെയാണ് വിവാദമായത്. നിയമന ഉത്തരവിൽ ഒപ്പിട്ടത് സമ്മർദ്ദത്തിന്‍റെ പുറത്താണെന്ന ഗവർണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതൽ സങ്കീർണമാവുകയായിരുന്നു.

ഇതിനിടെ കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്‍റെ ഇടപെടൽ വ്യക്തമാക്കുന്ന കത്തും പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിർത്താൻ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്‌തിരുന്നു.

Continue Reading