തിരുവനന്തപുരം: ഇരട്ടവോട്ടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇരട്ടവോട്ടുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങൾ ഉള്ള പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരട്ടവോട്ടുകൾ ഉള്ളവരെ...
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിൽ. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളെന്ന് മുഖ്യമന്ത്രി പിണറായി...
കണ്ണൂർ. ചെറുപുഴയിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ചേനാട്ട് കൊല്ലിയിലെകൊങ്ങോലിയിൽ സെബാസ്റ്റ്യൻ എന്ന ബേബി ആണ് മരിച്ചത്. അയൽവാസിയുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവം. സമീപവാസിയായ ടോമി വാടാത്യരുത്തേൽ ആണ് വെടിയുതിർത്തത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്നു...
കണ്ണൂര്‍: രണ്ടു പെണ്മക്കളുടെ മരണത്തില്‍ നീതി തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി അനുവദിച്ചത് ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാര്‍ത്താ പ്രാധാന്യം...
കൊല്ലം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ കടന്നുകയറ്റമാണ്. തെറ്റായ ഇടപെടലിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രഭരണകക്ഷി വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനും ഇതിൽ ഉത്തരം നൽകണമെന്നും...
കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി...
പെരുന്ന: സർക്കാരിനെതിരായുള്ള എൻഎസ്എസിന്റെ തുടർച്ചയായ വിമർശനങ്ങൾ പൊതുസമൂഹത്തിൽ സംശയങ്ങളുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജി.സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ...
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക പരിശോധിക്കും. ഇതിന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുളളവരുടെ പട്ടിക തയ്യാറാക്കും. സോഫ്റ്റ്വെയർ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്....
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവർത്തകർ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു....
ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻ എസ്...