ദുബായ്- സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ തന്നേയും കുടുംബത്തേയും ബാധിക്കില്ലെന്നും നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ നേരിടുമെന്നും ലുലു ചെയര്മാന് എം.എ.യുസഫലി.പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന് അഴിമതി കേസില്‍ ഇഡി സമന്‍സ്...
തിരുവനന്തപുരം: സ്പീക്കർ എ. എൻ. ഷംസീർ നിയമസഭയിൽ നടത്തിയതു തെറ്റായ പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അദ്ദേഹം അതു പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംഎൽഎമാരോട് നിങ്ങൾ അടുത്ത...
തിരുവനന്തപുരം :ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല.ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന്...
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടി. രാവിലെ മുതൽ ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. പുഴാതിയിൽ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്....
തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ വിവാദ പരാമർശവുമായി സ്പീക്കർ. എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്ത തവണ ഷാഫി പറമ്പിൽ തോൽക്കുമെന്നുംസ്പീക്കർ പറഞ്ഞു. സ്പീക്കറുടെ പരാമർശം സഭയിൽ കടുത്ത ബഹളത്തിനിടയാക്കി....
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകൾക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. ശമ്പളം, പെന്ഷന്...
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ എത്തിയിരിക്കുന്നത്....
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളിലായി പോലീസ് പിടിച്ച...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കൊച്ചി കോര്പറേഷന് മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ഓഫീസിൽ സംഘർഷം. കൊച്ചി മേയറെ തടയാനെത്തിയ യു ഡി എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഉന്തും തള്ളിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു. തുടർന്ന്...