KERALA
താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. ഓട്ടും പ്രo തൂവൽ തീരത്താണ് അപകടമുണ്ടായത്.
ബോട്ട് തലകീഴായി മറിയുകയായിരുന്നു. വൈകിട്ട് 7 .30 മണിയോടെയാണ് അപകടമുണ്ടായത്. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ഷാപ്രവർത്തനം തുടരുന്നു. പരിധിയിൽ കൂടുതൽ പേർ ബോട്ടിൽ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും . മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്ന് റിപ്പോർട്ട്.