Connect with us

Gulf

സമൂഹ നന്മക്ക് വേണ്ടി യുവാക്കൾ സമയം കണ്ടെത്തുക :  സൈനുൽ ആബിദീൻ

Published

on

ഷാർജ :യു എ ഇ  മത്തിപ്പറമ്പ്   മഹല്ല്   നിവാസികളുടെ കൂട്ടായ്മ സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ ഷാർജയിലെ സഫാരി മാളിൽ വെച്ച് ചേർന്നു 
ഹ്രസ്വ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയ  ഹിതയത്തുൽ അനാം മഹല്ല് കാര്യ ദർശി പനച്ചുള്ളതിൽ നാസറിനും എം ഇ എ  ഖത്തർ കമ്മിറ്റി വൈസ് പ്രസിഡണ്ട് റഹീം തുണ്ടിയിലിനും ചടങ്ങിൽ വെച്ച് സ്വീകരണം നൽകി .
പന ച്ചുള്ളതിൽ നാസറിൻ്റെ അധ്യക്ഷതയിൽ സൈനുൽ ആബിദീൻ യോഗം ഉൽഘാടനം ചെയ്തു .പുതിയ ലോകത്ത് സ്വപ്നം കാണുകയും  കഠിനമായ പരിശ്രമം കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന്  യുവാക്കളെ ഉദ്ഘാടന പ്രസംഗത്തിൽ സൈനുൽ ആബിദീൻ ഓർമ്മപ്പെടുത്തി. സമൂഹ നന്മക്ക് വേണ്ടി യുവാക്കൾ സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പനച്ചുള്ളതിൽ  നാസറും റഹീമും കൊണ്ടുവന്ന പാനൽ അംഗങ്ങൾ അംഗീകരിച്ചു .പ്രഥമ ഭാരവാഹികളായി  തുണ്ടിയിൽ റഫീക്കിനെ   പ്രസിഡണ്ടായും  തെക്കെയിൽ ഇസ്മായിലിനെ ജനറൽ സെക്രട്ടറിയായും  നടുപ്പമ്പ് അഷ്റഫിനെ  ട്രഷററായും    യോഗം തിരഞ്ഞെടുത്തു.
ചടങ്ങിൽ ഷാർജ യൂണിവേഴ്സിറ്റി യിൽനിന്നും ഹിഫ്ളു പൂർത്തിയാക്കിയ ഹാഫിലത് മുബീന അശ്രറഫ് ,രഹ്ന ടീച്ചർ, മുഫീദ റഫീക്ക് എന്നിവർ സംബന്ധിച്ചു.

Continue Reading