KERALA
ഇനി ഒരാളെ മാത്രമേ കണ്ടെത്താനുള്ളുവെന്ന് പോലീസിന്റെ നിഗമനം.
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ നേവി സംഘം തെരച്ചിൽ തുടങ്ങി. ജില്ലാ കളക്ടറുടെ അഭ്യര്‍ഥനപ്രകാരമാണ് സംഘമെത്തിയത്. അപകടത്തിൽ ഇനി ഒരാളെ മാത്രമേ കണ്ടെത്താനുള്ളുവെന്ന് പോലീസിന്റെ നിഗമനം. നാല്‍പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചനയെങ്കിലും കൂടുതല്‍ പേരെ കാണാതായി രക്ഷപെട്ടവരോ ബന്ധുക്കളോ ഇത് വരെ അറിയിച്ചിട്ടില്ല. അപകടത്തില്‍ 22 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ കൂടുതലും കുട്ടികളാണ്.
