തിരുവനന്തപുരം: തീരദേശത്ത് അഞ്ചു വർഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്ത്രീ പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നയപ്രഖ്യാപനത്തിൻ...
തിരുവനന്തപുരം; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ...
ഈ അധിക്ഷേപം നിർത്തണം. ബംഗാളിനു വേണ്ടി മോദിയുടെ കാലുപിടിക്കാനും തയാറെന്നു മമത കൊല്‍ക്കത്ത: ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ടാണോ...
തിരുവനന്തപുരം: രണ്ടാം പിണറായിസർക്കാരിന്റെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് കാലഘട്ടത്തിൽ ഓൺലൈൻ- ഡിജിറ്റൽ ക്ലാസുകളാണ് നടക്കുന്നത്....
കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഹൈക്കോടതി...
കവരത്തി: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവിനനുകൂലമായി കളകടര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യൂത്ത്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജനക്ഷേമ...
തിരുവനന്തപുരം:മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തിൽ ഇടതുപക്ഷസുഹൃത്തുക്കൾ അടക്കം പെട്ടുപോയതായി സി.പി എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള . കെ.കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതതിനെക്കുറിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുകയായിരുന്നു എസ്.ആർ.പി. പാർലമെന്ററി...
കൊച്ചി:ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തിൽ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന...