KERALA
ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നുവെന്ന് മുഖ്യമന്ത്രി

ശിവഗിരി: ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.ഗുരുസന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ട് . ഗുരു സന്ദേശം സമൂഹത്തിൽ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരു സന്ദേശം ജനങ്ങളിലേക്കെത്തണം. തീർത്ഥാടന സമയത്ത് മാത്രമല്ല ഓർക്കേണ്ടത്. ഗുരു മാഹാത്മ്യം എപ്പോഴും ഓർക്കേണ്ടതാണ്. മനുഷ്യ ജാതി എന്നാൽ മനുഷ്യത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തീർത്ഥാടനത്തെ രാത്രികാല നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതിൽ ശിവഗിരി മഠം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
ചടങ്ങിൽ സ്വാമി പരാനന്ദ ഭദ്രദീപം തെളിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മുൻമന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ.ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.