Connect with us

Crime

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published

on


കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ ആണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം നാരായണന്‍ കഴുത്തുമുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരണത്തിന് കീഴടങ്ങി. കൊലപാതകത്തിലേയ്ക്ക് വഴിവെച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ഹോള്‍സെയിലായി പൂക്കള്‍ വില്‍പ്പന നടത്തിയിരുന്നയാളാണ് നാരായണന്‍. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്കും മറ്റും നാരായണന്‍ പുതുവത്സരദിനാശംസകള്‍ നേര്‍ന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ ‘സോറി’ എന്നും സന്ദേശം അയച്ചിരുന്നു. പിന്നാലെയാണ് ദാരുണമായ മരണവാര്‍ത്ത തേടിയെത്തിയത്.

Continue Reading