KERALA
ന്യൂഇയർ തലേന്ന് കേരളം കുടിച്ചു തീർത്തത് 82.26 കോടിയുടെ മദ്യം

തിരുവനന്തപുരം: ന്യൂഇയർ തലേന്ന് കേരളം കുടിച്ചു തീർത്തത് 82.26 കോടിയുടെ മദ്യം. മുന്‍കാലങ്ങളിലെ എല്ലാ റെക്കോർഡുകളും തിരുത്തിയാണ് ഈ റെക്കോർഡ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 70.55 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞവര്‍ഷം നടന്നത്.
ക്രിസ്‌മസ് ദിനത്തില്‍ ബെവ്‌കോയിൽ റെക്കോർഡ് വില്പന നടന്നിരുന്നു. ആ റെക്കാഡും ഇന്നലെ തകർന്നു. ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്ലെറ്റില്‍ നിന്നാണ്. ക്രിസ്‌മസ് തലേന്നും ഇവിടെയായിരുന്നു ഏറ്റവുമധികം വില്‍പന നടന്നത്. ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് വിറ്റുപോയത്.
രണ്ടാമത് പാലാരിവട്ടത്തെ ഔട്ട്‌ലെറ്റാണ്. 81 ലക്ഷമാണ് ഇവിടെ വിറ്റത്. കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.
ക്രിസ്മസ് തലേന്ന് മാത്രം കേരളത്തിൽ 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഈ മദ്യ ഷോപ്പിൽ വിറ്റത്.
വില്‍പനയില്‍ രണ്ടാം സ്ഥാനം ചാലക്കുടിക്കാണ് 70.72 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയിൽ വിൽപ്പന നടന്നത്. മൂന്നാമതുള്ളത് ഇരിഞ്ഞാലക്കുടയാണ് 63.60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ആകെ 265 മദ്യഷോപ്പുകൾ ബിവറേജസ് കോര്‍പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.