KERALA
തൃക്കാക്കരയിൽ 6 മാസത്തിനകം തെരഞ്ഞെടുപ്പ് . പി. ടി.യുടെ ഭാര്യ ഉമ രംഗത്തിറങ്ങുമോ?

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലം എംഎൽഎയുമായിരുന്ന പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കളമൊരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 22 മുതൽ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ പേരിലാണു വിജ്ഞാപനം. 6 മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമായതിനാൽ സ്ഥാനാർഥി നിർണയം അത്ര വെല്ലുവിളിയാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
തൃക്കാക്കരയിൽ ആരെ സ്ഥാനാർഥിയാക്കും എന്ന നിർണായക ചോദ്യമുയർത്തിരിക്കുകയാണ് സിപിഎം .ബിജെപി സ്ഥാനാർഥി നിർണയം മണ്ഡലത്തിൽ കീറാമുട്ടിയാകില്ല.പി.ടി.യുടെ ഭാര്യ ഉമ തൃക്കാക്കരയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ തീരുമാനം ലഭ്യമാകാത്തതിനാൽ ചെറിയ രീതിയിലുള്ള ആശയക്കുഴപ്പം പാർട്ടിയിൽ ഉണ്ടായിരിക്കുകയാണ്. പി.ടി ഉയർത്തിയ നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമാകുമോ തീരുമാനമെന്ന ആശങ്ക കോൺഗ്രസിനുള്ളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.ഉമയുടെ മനസറിയാൻ കാത്തിരിക്കുകയാണ് കോൺഗ്രസ് നേതൃത്യം.