KERALA
ഡോ.പി.എ ഇബ്രാഹിം ഹാജി പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക

തലശ്ശേരി- ഡോ.പി.എ ഇബ്രാഹിം ഹാജി പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാ’ണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. തലശേരി പാര്‍ക്കോ റസിഡന്‍സി ഹാളില്‍
തലശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. പി. എ ഇബ്രാഹിം ഹാജി അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വങ്ങള്‍ക്ക് മാത്രമെ എല്ലാ മേഖലയിലും വിരാജിക്കാനാവൂ. ഏറ്റെടുത്ത എല്ലാ മേഖലകളിലും പ്രശോഭിച്ച വ്യക്തിത്വമായിരുന്നു പി.എ ഇബ്രാഹിം ഹാജി. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ചേലേരി പറഞ്ഞു.
സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി വി റയീസ്,ബഷീര്‍ ചെറിയാണ്ടി, എ.കെ ആബൂട്ടി ഹാജി, റിയാസ് നെച്ചോളി, എന്‍.പി മുനീര്‍ എന്നിവര്‍ സംസാരിച്ചു.