Connect with us

Crime

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ

Published

on

കോട്ടയം :കറുകച്ചാലില്‍ നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് കറുകച്ചാല്‍ പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.. ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്.

ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നാണ് പൊലീസ് കരുതുന്നു.

Continue Reading