Connect with us

Crime

പെരിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല: ഇനി സി.ബി.ഐ നിലപാട് നിര്‍ണ്ണായകം

Published

on

തിരുവനന്തപുരം: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സംബന്ധിച്ച് സി.ബി.ഐ യുടെ നിലപാട് സുപ്രീംകോടതി തേടി. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ല എന്ന് സുപ്രീ കോടതി ചൂണ്ടിക്കാട്ടി.എന്നാല്‍ പെരിയ കൊലപാതക കേസ് സി.ബി.ഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വാദിച്ചു. അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയതാണ്. ആ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലായിരുന്നുവെന്നും മനീന്ദര്‍ സിംഗ് എട്ുത്തു പറഞ്ഞു.കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും അഭിഭാഷകന്‍ ജിഷ്ണുവും വാദം നിരത്തി.. അതെ സമയം കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി ബി ഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ആണ് സി.ബി.ഐ യുടെ നിലപാട് കോടതി ആരാഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കു

സി ബി ഐ അന്വേഷണം ആരംഭിച്ചു എങ്കില്‍ തങ്ങള്‍ ഇടപെടില്ല എന്ന് ജസ്റ്റിസ് മാരായ എല്‍ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ പെരിയ കേസില്‍ സി ബി ഐ സുപ്രീ കോടതിയില്‍ അറിയിക്കാന്‍ പോകുന്ന നിലപാട് നിര്‍ണ്ണായകമാകുകയാണ്.

Continue Reading