Crime
ഹൂതി വിമതർ യു എ ഇ ക്കെതിരെ വീണ്ടും ആക്രമണം നടത്തി

അബുദാബി: യെമനിലെ ഹൂതി വിമതർ യു എ ഇ ക്കെതിരെ വീണ്ടും ആക്രമണം നടത്തി
യുഎഇ ക്ക് പുറമെ, സൗദി അറേബ്യ രാജ്യങ്ങളെ ലക്ഷ്യമാക്കിയും ഹൂതി വിമതർ ആക്രമണം നടത്തി.
അബുദാബിയെ ലക്ഷ്യമാക്കി എത്തിയ രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തകർത്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ അബുദാബിയുടെ പരിസരങ്ങളിൽ വീണു. സൗദി ലക്ഷ്യമാക്കിയ ആക്രമണം തകർത്തുവെന്ന് സഖ്യസേനയും അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഇരു രാജ്യങ്ങൾക്കുമെതിരേ ആക്രമണമുണ്ടായത്. ഏതാണ്ട് ഒരേസമയത്ത് തന്നെയായിരുന്നു ആക്രമണം. രണ്ടു പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യുഎഇയെ ലക്ഷ്യമാക്കി ഹൂതി വിമതർ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ അടക്കം മൂന്ന് പേർ മരിച്ചിരുന്നു.