Connect with us

Crime

ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് തലശ്ശേരി സ്വദേശി ആത്മഹത്യ ചെയ്തു

Published

on

പൂനെ: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോണ്‍ നല്‍കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശേരി
അണ്ടലൂരിലെ അനിതാ ല യ ത്തിൽ പ്രകാശൻ അനിത ദമ്പതികളുടെ മകൻ അനുഗ്രഹ് (22 )  ആണ് പൂനെയില്‍ വെച്ച് ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും 8000 രൂപ ആദര്‍ശ് വായ്പയായി എടുത്തു.എന്നാല്‍ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദര്‍ശിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.

ഇതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആദര്‍ശ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആദര്‍ശിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Continue Reading