Connect with us

Crime

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

Published

on


  
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരാളെ ഇന്നലെ തന്നെ കണ്ടെത്താൻ സാധിച്ചിരുന്നു.മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു.

കണ്ടെത്തിയ രണ്ട് കുട്ടികളെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെട്ട് മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോവാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ കയ്യിൽ പണമില്ലാത്തതിനാൽ വഴിയിൽ പരിചയപ്പെട്ടവരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് യാത്ര. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെയും ഉടൻ പോലീസിന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേൽ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പിന്നീട് ബെംഗളൂരുവിൽ എത്തുകയായിരുന്നു.രണ്ട് യുവാക്കളുടെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെൺകുട്ടികൾക്ക് ബെംഗളൂരു മഡിവാളയിലെ ഹോട്ടലിൽ മുറി ലഭിച്ചത്.

Continue Reading