Education
നീന്തല്‍ കുളത്തിലെ അത്ഭുത ബാലനെ പുതുച്ചേരി സര്‍ക്കാര്‍ ആദരിച്ചു

മാഹി:നീന്തല്‍കുളത്തിലെ അത്ഭുത ബാലനും ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മാഹി പാറക്കല്‍ എല്‍.പി.സ്‌കൂളിലെ കൊച്ചു മിടുക്കനെ പുതുച്ചേരി സര്‍ക്കാര്‍ ആദരിച്ചു.അഴിയൂര്‍ കോറോത്ത് റോഡ് ഗുരിക്കള്‍ പറമ്പത്ത് രമിഷയുടെ മകന്‍ അലോക് കൃഷ്ണയെയാണ് റിപ്പബ്‌ളിക് ദിനത്തില്‍ ആദരിച്ചത.്
മാഹി കോളേജ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അലോക് കൃഷ്ണക്ക് പുതുച്ചേരി സര്‍ക്കാറിന്റെ പ്രശംസി പത്രം സമ്മാനിച്ചു.
ചടങ്ങില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, പുതുച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി. കെ. സത്യാനന്ദന്‍,
മുന്‍ മാഹി എം.എല്‍.എ ,ഡോ.. വി രാമചന്ദ്രന്‍, മുന്‍സിപ്പല്‍ കമ്മിഷണര്‍ വി .സുനില്‍കുമാര്‍, മാഹി എസ്. പി. യു. രാജശേഖരന്‍ എന്നീ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു.