KERALA
പബ്ലിക് പ്രൊസിക്യൂട്ടറായി അഡ്വ.കെഅജിത്ത് കുമാറിനെ നിയമിച്ചു

തലശ്ശേരി-കണ്ണൂര്‍ ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കെ. അജിത്ത് കുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരമായി. തലശ്ശേരി ബാറിലെ അഭിഭാഷകനായ അജിത്ത് കുമാര്‍ പിണറായിക്ക് സമീപം എരുവട്ടി കാപ്പുമ്മല്‍ സ്വദേശിയാണ്. തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗം ഡയരക്ടര്‍ കൂടിയാണ് അജിത്ത്കുമാര്‍ .
നേരത്തെ പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അഡ്വ.ബി.പി ശശീന്ദ്രന്‍ കാലാവധിക്ക് മുന്നേ മാസങ്ങള്‍ മുമ്പേ രാജിവെച്ചിരുന്നു. തുടര്‍ന്ന് അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടറായ അഡ്വ.സി.കെ രാമചന്ദ്രനായിരുന്നു പ്രൊസിക്യൂട്ടറുടെ താല്‍ക്കാവിക ചുമതല നല്‍കിയിരുന്നത.് ഇപ്പോള്‍ നിയമിതനായ അഡ്വ.അജിത്ത്കുമാര്‍ നാളെ് തന്നെ ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത.്