Crime
സ്വത്ത് വിവരങ്ങൾ മറയില്ലാതെ നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് നോട്ടീസ്

കൊച്ചി∙ സ്വത്ത് വിവരങ്ങളുടെ യഥാർത്ഥ വിവരം നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. സ്വത്ത് വിവരങ്ങൾ വിശദമായി നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നോട്ടിസ് നൽകിയത്. കർണാടകയിലെ ലഹരി മരുന്ന് മാഫിയ ബന്ധത്തെ തുടർന്നാണ് ബിനീഷ് കോടിയേരി ക്കെതിരെ അന്വേഷ ണം ആരംഭിച്ചിരുന്നത്.