KERALA
കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് . എക്സ് കാറ്റഗറി സുരക്ഷ ഒരുക്കുന്നു

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി. ഇതേ തുടർന്ന് ഗൺമാനെ അനുവദിക്കാൻ നിർദേശം. സുരേന്ദ്രന് ചില കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.