KERALA
ഫെമിനിസ്റ്റുകളെ അസഭ്യ രീതിയിൽ ചിത്രീകരിച്ച യൂ ട്യൂബർക്ക് നേരെ ഭാഗ്യലക്ഷ്മിയുടെ കരി ഓയിൽ പ്രയോഗം

കൊച്ചി: സ്ത്രീകളെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് യൂട്യൂബറെ കൈകാര്യം ചെയ്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ദിയാ സനയുമാണ് യൂട്യൂബറെ കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദിയാ സന ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
യൂട്യൂബറെ അസഭ്യമായ രീതിയില്‍ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഡോക്ടര്‍ വിജയ് പി നായര്‍ എന്നയാള്‍ പ്രഥമ വനിതാ കമ്മീഷന്‍ അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫെമിസ്റ്റുകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം ഇയാള്‍ വീഡിയോയില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് യൂട്യൂബറെ കൈകാര്യം ചെയ്തത്.
യൂട്യൂബറുടെ കരണത്തടിച്ചും കൈകാര്യം ചെയ്യുകയും ഒപ്പം ദേഹത്ത് കരിഓടിയില്‍ ഒഴിക്കുകയും ചെയ്തു. ഇയാള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരുവരുടെയും പ്രതികരണം.